ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച രണ്ടാമത്തെ ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു

ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് (WCL) ടി20 ലീഗിന്റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു. 2025 ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 2 വരെ ടൂര്‍ണമെന്റ് നടക്കും. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച രണ്ടാമത്തെ ക്രിക്കറ്റ് ലീഗായിരുന്നു ഡബ്ല്യൂസിഎല്‍. വിപുലീകരിച്ച ഷെഡ്യൂള്‍, മാര്‍ക്വീ കളിക്കാര്‍, അധിക വേദികള്‍ എന്നിവയോടെയാണ് ടൂര്‍ണമെന്റിന്റെ സീസണ്‍ രണ്ട് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ജൂലൈ 18 ന് ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരും പാകിസ്ഥാന്‍ ചാമ്പ്യന്മാരും തമ്മിലുള്ള ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ ടൂര്‍ണമെന്റ് ആരംഭിക്കും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ജൂലൈ 20ന് എഡ്ജ്ബാസ്റ്റണില്‍ നടക്കും. നോക്കൗട്ട് മത്സരങ്ങള്‍, ജൂലൈ 31 ന് നടക്കുന്ന രണ്ട് സെമി ഫൈനല്‍, ഓഗസ്റ്റ് 2 ന് ഗ്രാന്‍ഡ് ഫിനാലെ എന്നിവയും എഡ്ജ്ബാസ്റ്റണില്‍ നടക്കും. വേദികളുടെ മുഴുവന്‍ പട്ടികയും ഉടന്‍ വെളിപ്പെടുത്തും.

ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ലീഗ് മത്സരങ്ങള്‍

ലീഗ് സ്റ്റേജ്

ജൂലൈ 18 (വെള്ളി): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്

ജൂലൈ 19 (ശനി): വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് vs ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ്

ജൂലൈ 19 (ശനി): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്

ജൂലൈ 20 (ഞായര്‍): ഇന്ത്യ ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്

ജൂലൈ 22 (ചൊവ്വ): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

ജൂലൈ 24 (വ്യാഴം): ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് vs ഇംഗ്ലണ്ട് ചാമ്പ്യന്‍സ്

ജൂലൈ 25 (വെള്ളി): പാകിസ്ഥാന്‍ ചാമ്പ്യന്‍സ് vs ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ്

ജൂലൈ 26 (ശനി): ഇന്ത്യ ചാമ്പ്യന്‍സ് vs ഓസ്ട്രേലിയ ചാമ്പ്യന്‍സ്

ജൂലൈ 26 (ശനി): പാകിസ്ഥാന്‍ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

ജൂലൈ 27 (ഞായര്‍): ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് vs ഓസ്ട്രേലിയ ചാമ്പ്യന്‍സ്

ജൂലൈ 27 (ഞായര്‍): ഇന്ത്യ ചാമ്പ്യന്‍സ് vs ഇംഗ്ലണ്ട് ചാമ്പ്യന്‍സ്

ജൂലൈ 29 (ചൊവ്വ): ഓസ്ട്രേലിയ ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്

ജൂലൈ 29 (ചൊവ്വ): ഇന്ത്യ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

നോക്കൗട്ട് സ്റ്റേജ്

ജൂലൈ 31 (വ്യാഴം): സെമി-ഫൈനല്‍ 1 – SF1 vs SF4 (എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയം, ബര്‍മിംഗ്ഹാം)

ജൂലൈ 31 (വ്യാഴം): സെമി ഫൈനല്‍ 2 – SF2 vs SF3 (എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയം, ബര്‍മിംഗ്ഹാം)

ഓഗസ്റ്റ് 2 (ശനി): ഫൈനല്‍ (എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയം, ബര്‍മിംഗ്ഹാം)

Read more