മോദി സര്‍ക്കാരിന് സാമ്പത്തികമാന്ദ്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുടെ “Backstage” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്ദ്യം ഉണ്ടെന്ന് പോലും നിലവിലെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നില്ലെന്നങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകില്ലെന്നത് വലിയ അപകടമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ നല്ല കാര്യങ്ങളേയും മോശം കാര്യങ്ങളേയും കുറിച്ച് അലുവാലിയ പറഞ്ഞിട്ടുണ്ട് എന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. മാന്ദ്യം എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നില്ല. ഇത് രാജ്യത്തിന് ഗുണകരമല്ല. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ തിരിച്ചറിയുന്നില്ലെങ്കില്‍ പരിഹാരങ്ങളുണ്ടാകില്ല – മന്‍മോഹന്‍ സിംഗ് പറഞ്ഞു.
Read more
കര്‍ഷകരുടെ വരുമാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാന്‍ യാതാരു കാരണവുമില്ല എന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 2024-25ല്‍ അഞ്ച് ട്രില്യണ്‍ എക്കോണമി എന്ന് പറയുന്നത് വ്യാമോഹമാണ് എന്ന് അലുവാലിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട് – മന്‍മോഹന്‍ സിംഹ് പറഞ്ഞു.