ഹരിയാന തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധതയറിയിച്ച് കോൺഗ്രസ് നേതാവും ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ദീപക് ബാബരിയ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചാണ് ബാബരിയ രാജിസന്നദ്ധത അറിയിച്ചത്. തന്റെ ചുമതലയിലേക്ക് മറ്റാരെയെങ്കിലും നിയമിക്കണമെന്ന ആവശ്യവും ബാബരിയ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.

ഹരിയാനയിൽ കോൺഗ്രസിന്റെ എല്ലാ കണക്കു കൂട്ടലുകളെയും എക്സിറ്റ് പോൾ ഫലങ്ങളെയും അസ്ഥാനത്താക്കുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ഹരിയാനയിൽ ഇത്തവണ എന്തായാലും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങളാവട്ടെ 55 സീറ്റിലധികം നേടി കോൺഗ്രസ് തന്നെ വിജയിക്കുമെന്നായിരുന്നു പ്രവചനം.

എന്നാൽ ആകെയുള്ള 90 സീറ്റിൽ 37 സീറ്റ് മാത്രമേ കോൺഗ്രസിന് ജയിക്കാൻ സാധിച്ചുള്ളൂ. ബിജെപിയാകട്ടെ ഇത്തവണ 48 സീറ്റിൽ ജയിച്ച മൂന്നാം തവണയും അധികാരം പിടിച്ചു. ‘കിസാൻ ജവാൻ ഫയൽവാൻ’ എന്ന മുദ്രാവാക്യം ഫലിക്കുമെന്നാണ് കോൺഗ്രസ് കരുതിയത്. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ കൃത്യമായ പ്രചാരണത്തിലൂടെ 77 ശതമാനം വരുന്ന ജാട്ടിതര വോട്ടുകളിൽ ഭൂരിഭാഗവും തങ്ങൾക്കനുകൂലമാക്കിയാണ് ബിജെപി ഭരണം പിടിച്ചടക്കിയത്.

അതേസമയം ഹരിയാനയിലെ നേതാക്കൾ തങ്ങൾ സംഘടനയ്ക്കപ്പുറം വ്യക്തിതാല്പര്യങ്ങൾക്ക് മുൻഗണന നൽകി എന്ന വിമർശനം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഉയർത്തിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Latest Stories

സല്‍മാന്‍ ഖാന്റെ കണ്ണുകളില്‍ ഭയം നിറച്ച അധോലോക രാജകുമാരന്‍; ദാവൂദ് ഇബ്രാഹിമിനെ പരസ്യമായി വെല്ലുവിളിച്ച ലോറന്‍സ് ബിഷ്‌ണോയ് ആരാണ്?

ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം പരിഹരിക്കാൻ സാക്ഷാൽ സിനദിൻ സിദാൻ; ആരാധകരെ ആവേശത്തിലാക്കി റിപ്പോർട്ട്

കമല ഹാരീസോ ഡൊണാള്‍ഡ് ട്രംപോ?; ഫോബ്‌സിന്റെ പട്ടികയും ശതകോടീശ്വരന്മാരുടെ പിന്തുണയും; മിണ്ടാതെ ഫെയ്‌സ്ബുക്ക് മുതലാളി

ആലിയ ഭട്ട് സിനിമയുടെ പേരില്‍ പൊട്ടിത്തെറി, തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യ ഖോസ്ല കുമാറും; കോപ്പിയടി ആരോപണവും

"ഞാൻ കണ്ടപ്പോൾ തൊട്ട് വിരാട് കൊഹ്‌ലിയിൽ മാറ്റമില്ലാത്ത ഒരേ ഒരു കാര്യം അതാണ് "; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ വെറിയില്‍ മാറ്റമില്ല

ട്രൂഡോ സർക്കാരിൻ്റേത് വോട്ടുബാങ്ക് രാഷ്ട്രീയം; വിമർശിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം

രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമം; കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം നടത്തുന്നുവെന്ന് മുസ്ലീം ലീഗ്

"ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ"; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ

എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍