ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് നിഷേധിച്ചതോടെ പ്രമുഖ നേതാക്കള്‍ പലരും ബിജെപി വിട്ട് പുറത്തേയ്ക്ക് പോകുകയാണ്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ മന്ത്രി സ്ഥാനം രാജിവച്ചു.
രാജിവച്ച വൈദ്യുതി മന്ത്രി രഞ്ജിത് ചൗട്ടാലാ റാനിയയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രതിയ എംഎല്‍എ ലക്ഷ്മണ്‍ നപ പാര്‍ട്ടി വിട്ടു. ലക്ഷ്മണ്‍ നപയ്‌ക്കൊപ്പം മൂന്ന് മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. രാജിവച്ച നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read more
അതേസമയം ഹരിയാനയില്‍ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി തര്‍ക്കങ്ങളും തുടരുകയാണ്. ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ട അത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 10 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ അത് ബിജെപിയ്ക്ക് ഗുണകരമായേക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.