ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഇന്ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്. 2.03 ജനങ്ങൾ ഇന്ന് 20,629 ബൂത്തുകളിലായി നിയമസഭ വിധി എഴുതും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. ഹരിയാനയിലെ വോട്ടെണ്ണൽ അടുത്ത ചൊവ്വാഴ്ച ജമ്മു- കാശ്‌മീരിനൊപ്പമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കൂടാതെ ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും കടുത്ത മത്സരത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ബിജെപി ആണ് ഭരിച്ച് വരുന്നത്. അതിന് അന്ത്യം കുറിക്കാനാണ് കോൺഗ്രസ് ലക്ഷ്യം ഇടുന്നത്. അഗ്നിവീർ, കർഷക പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ചാണ് കോൺഗ്രസ് ബിജെപിക്കെതിരെ പ്രചാരണം നടത്തിയത്. എന്നാൽ മോദിയുടെ ഭരണം ഉയർത്തി പിടിച്ചായിരുന്നു ബിജെപി അവരുടെ പ്രചാരണവും നടത്തിയത്.

പക്ഷെ ഇത്തവണ ബിജെപിക്ക് ഹരിയാനയിൽ കാര്യങ്ങൾ എളുപ്പമാകില്ല. പത്ത് വർഷത്തെ ഭരണത്തിൽ അവർക്കെതിരെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഇത് പാർട്ടിയിൽ വലിയ തോതിൽ ആശങ്കയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തവണ ബിജെപിക്ക് തലവേദനയായി ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞ തവണ പത്ത് സീറ്റുകള്‍ നേടിയ ജെജപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി മുന്നിട്ട് നിൽക്കുന്നുണ്ട്.

Read more

കൂടാതെ കോൺഗ്രസിന്റെയും ബിജെപിയുടെയും 69 ഓളം വിമതരും മത്സര രംഗത്തുണ്ട്. ഇരു പാർട്ടികൾക്കും ഇക്കാര്യത്തിൽ വൻതോതിൽ ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഹരിയാനയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.