'പ്രതികരിക്കുന്നവരെ പേടിപ്പിച്ച് നിശ്ശബ്ദരാക്കാനല്ല നിയമങ്ങള്‍'; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിര്‍ദേശം. പ്രതികരിക്കുന്നവരെ പേടിപ്പിച്ച് നിശബ്ദരാക്കാനുള്ളതല്ല നിയമങ്ങളെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. നിരവധി പേരാണ് ധന്‍ബാദ് നഗരത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ഇവരില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയും മറ്റ് 3000 പേര്‍ക്കെതിരേയുമാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നിയമങ്ങള്‍ ജനങ്ങളെ സംരക്ഷിക്കാനുള്ളതാണ്. പേടിപ്പിച്ച് നിശ്ശബ്ദരാക്കാനുള്ളതല്ലെന്നും ഹേമന്ദ് സോറന്‍ ട്വീറ്റില്‍ പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി സുഖ്‌ദേവ് സിംഗ് സംസ്ഥാന പൊലീസ് മേധാവിയോട് വിവരം സംസാരിച്ചിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി.

വന്‍ ജനക്കൂട്ടത്തെ അനുമതി കൂടാതെ ഒരുമിച്ച് കൂട്ടി, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

Latest Stories

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം