ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിര്‍ദേശം. പ്രതികരിക്കുന്നവരെ പേടിപ്പിച്ച് നിശബ്ദരാക്കാനുള്ളതല്ല നിയമങ്ങളെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. നിരവധി പേരാണ് ധന്‍ബാദ് നഗരത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ഇവരില്‍ കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെയും മറ്റ് 3000 പേര്‍ക്കെതിരേയുമാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
നിയമങ്ങള്‍ ജനങ്ങളെ സംരക്ഷിക്കാനുള്ളതാണ്. പേടിപ്പിച്ച് നിശ്ശബ്ദരാക്കാനുള്ളതല്ലെന്നും ഹേമന്ദ് സോറന്‍ ട്വീറ്റില്‍ പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി സുഖ്‌ദേവ് സിംഗ് സംസ്ഥാന പൊലീസ് മേധാവിയോട് വിവരം സംസാരിച്ചിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി.
വന്‍ ജനക്കൂട്ടത്തെ അനുമതി കൂടാതെ ഒരുമിച്ച് കൂട്ടി, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
क़ानून जनता को डराने एवं उनकी आवाज़ दबाने के लिए नहीं बल्कि आम जन-मानस में सुरक्षा का भाव उत्पन्न करने को होता है।
मेरे नेतृत्व में चल रही सरकार में क़ानून जनता की आवाज़ को बुलंद करने का कार्य करेगी।
धनबाद में 3000 लोगों पर लगाए गए राजद्रोह की धारा को अविलंब निरस्त करने के 1/2 pic.twitter.com/Y0PMT84Vra
— Hemant Soren (@HemantSorenJMM) January 8, 2020
Read more