'ഹേ അമുൽ...നിങ്ങൾ തന്ന മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കളും'; വീഡിയോ പങ്കുവച്ച് യുവാവ്, ഒടുക്കം മാപ്പ്

ഇക്കഴിഞ്ഞ കുറെ നാളുകളായി നാം വാങ്ങികഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റുമായി ജീവികളടങ്ങിയ വസ്തുക്കൾ കണ്ടെത്തിയതിന്റെ വാർത്തകൾ ശ്രദ്ധേയമാണ്. പല്ലി, തവള, പാറ്റ, ബ്ലേഡ്, പുഴു അങ്ങനെ തുടങ്ങി നിരവധി വസ്തുക്കളാണ് നാം ഓഡർ ചെയ്യുന്ന അല്ലെങ്കിൽ വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ വിഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

എന്നാൽ ഇത്തരത്തിൽ @Amul_Coop വെബ്സൈറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയ ഒരു യുവാവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഗജേന്ദ്ര യാദവ് എന്ന യുവാവ് താൻ ഓൺലൈൻ ആയി ഓഡർ ചെയ്ത് വാങ്ങിയ അമൂലിന്റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കൾ കിട്ടിയെന്നാരോപിച്ച് രംഗത്തെത്തിയത്. സാമൂഹ്യമാധ്യമത്തിൽ ഇതിന്റെ വീഡിയോയും യുവാവ് പങ്കവച്ചിട്ടുണ്ട്.

@Amul_Coop എന്ന വെബ്സൈറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുക എന്നാണ് യുവാവ് പോസ്റ്റിൽ എഴുതിയിട്ടുള്ളത്. ‘ഹേ അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെ അയച്ചു. ഈയിടെ വാങ്ങിയ മോരിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്നുള്ള അതൃപ്തി പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. ഈ അനുഭവം അവിശ്വസനീയമായിരുന്നു….’- യുവാവിന്റെ പോസ്റ്റ്

ഒരു വിഡിയോയും രണ്ട് ഫോട്ടോയുമാണ് യുവാവ് പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയില്‍ 30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് കാണിക്കുന്നുണ്ട്. ഇതില്‍ നിന്നും ഏതാനും മോര് പാക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. മോര് മാറ്റിയ ഭാഗത്തെ പാക്കറ്റ് പൊട്ടി ഒഴുകിയതിന്‍റെ പാടുണ്ട്. അവിടെ കുറച്ച് പുഴുക്കള്‍ നുരയ്ക്കുന്നത് കാണാം. പാക്കറ്റുകളുടെ പകുതിയോളം കീറിയ നിലയിലായിരുന്നു. ചീഞ്ഞളിഞ്ഞ മോരിൽ നിന്നും ദുർഗന്ധം വരുന്നുണ്ടായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു.

അതേസമയം പരിശോധന ആവശ്യപ്പെട്ട് അമൂലിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും യുവാവ് പങ്കുവച്ചു. പിന്നാലെ അമുൽ മാപ്പ് പറഞ്ഞതായും പ്രശ്‌നം പരിഹരിക്കാൻ ആളെ അയയ്‌ക്കുമെന്നും പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും യുവാവ് കുറിച്ചു. നിരവധി ആളുകൾ വീഡിയോയ്ക്ക് പിന്നാലെ സമൂഹ മാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായങ്ങൾ എഴുതിയിട്ടിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം