ആദ്യം അതിര്‍ത്തിയിലെ സമാധാനം; എന്നിട്ടാകാം വിമാന സര്‍വീസുകള്‍; നാലു വര്‍ഷത്തിന് ശേഷവും ചൈനയിലേക്ക് വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കില്ലെന്ന് ഇന്ത്യ

ചൈനയുമായുള്ള ബന്ധം അത്രകണ്ട് സമാധാനത്തിലല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ടുള്ള യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ചൈനയുടെ നീക്കം നിരാകരിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ നിലപാട് അറിയിച്ചത്.

അതിര്‍ത്തിയിലെ സമാധാനം ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും ചൈനയുമായി ഇപ്പോഴും അതിര്‍ത്തി തര്‍ക്കം തുടരുന്നതിനാല്‍ നിലവില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ രാജ്യം താല്‍പ്പര്യപ്പെടുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തിയിലെ സമാധാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാന്‍ നിര്‍ണായകമാണ്. തങ്ങളുടെ ഹിമാലയന്‍ അതിര്‍ത്തിയില്‍ ചൈന നിലയുറപ്പിച്ച സാഹചര്യത്തില്‍ അവിടേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ താല്‍പ്പര്യപ്പെടുന്നില്ല.

Read more

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ചൈന ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദേഹം പറഞ്ഞു. നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതില്‍ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെന്നും അതില്‍ ഏറ്റവും പ്രധാനം അതിര്‍ത്തിയിലെ സമാധാനമാണെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.