'കര്‍ഷകര്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കി, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറും'; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ രാഷ്ട്രപതി ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണെന്നും പറഞ്ഞു.

കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി.ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറും. നാരീശക്തി ഇന്ത്യയുടെ സമ്പത്താണ്. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണ്.

Read more

ഒളിംപിക്‌സ് വേദിയില്‍ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. കായിക മേഖലയിലും ഇന്ത്യ അനിഷേധ്യ ശക്തിയായി. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ദ്രൗപദി മുര്‍മു ആഹ്വാനം ചെയ്തു.