രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ ആശങ്ക പങ്കുവെച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണ്. അവസാനപാദത്തിലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് സാമ്പത്തികമാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read more
നിര്‍മാണമേഖലയുടെ വളര്‍ച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം. നോട്ട് അസാധുവാക്കല്‍ എന്ന മണ്ടന്‍ തീരുമാനവും തിരക്കിട്ടുള്ള ജി.എസ്.ടി നടപ്പാക്കലും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും നിര്‍മാണ മേഖല കരകയറിയിട്ടില്ല. സമസ്ത മേഖലകളിലും മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു.