റഷ്യയുടെ ആക്രമണം നടക്കുന്ന ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ്.ജി (21) ആണ് മരിച്ചത്. വിദേശകാര്യമന്ത്രാലയം മരണം സ്ഥിരീകരിച്ചു. ഖര്‍കീവിലെ ഷെല്ലാക്രമണത്തിലാണ് മരണം. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍.
കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.
ഇന്ന് രാവിലെ ഖാര്‍കിവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന് നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് അനുശോചനം അറിയിക്കുന്നു എന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.
With profound sorrow we confirm that an Indian student lost his life in shelling in Kharkiv this morning. The Ministry is in touch with his family.
We convey our deepest condolences to the family.
— Arindam Bagchi (@MEAIndia) March 1, 2022
Read more