'യോ​ഗ വ്യക്തികൾക്ക് മാത്രമല്ല രാജ്യത്തിനും,ലോകത്തിനും സമാധാനം കൊണ്ടുവരും'; പ്രധാനമന്ത്രി

യോ​ഗ രാജ്യത്തിനും,ലോകത്തിനും സമാധാനം പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കർണാടക മൈസൂർ പാലസ് ​ഗ്രൗണ്ടിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ യോ​ഗ പരിപാടി നടന്നു. ഇന്ന് ലോകത്തിന്റെ എല്ലാ ഭാ​ഗത്തും യോ​ഗ പരിശീലിക്കുന്നു.

യോ​ഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. യോ​ഗയിൽ നിന്നുള്ള സമാധാനം വ്യക്തികൾക്ക് മാത്രമല്ല. അത് രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. യോ​ഗ ലോകത്തിന്റെ ഉത്സവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള 25 കോടിയിലധികം പേര്‍ യോഗാ ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കി. എട്ടാമത് അന്താരാഷ്ട്ര യോ​ഗ ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് ആവിശ്ക്കരിച്ചിട്ടുള്ളത്. ‘മനുഷ്യത്വത്തിനായി യോ​ഗ” എന്നാണ് ഈ വർഷത്തെ യോ​ഗദിന സന്ദേശം. 2015 ജൂൺ 21 മുതലാണ് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിച്ച് തുടങ്ങിയത്.

2014 സെപ്റ്റംബർ 27 ന് ഐക്യ രാഷ്ട്ര സഭയുടെ 69ാമത്തെ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോ​ഗ ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ആവശ്യം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ അം​ഗീകരിക്കപ്പെടുകയും ചെയ്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു