ജാര്‍ണ്ഡില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്നു. ഹേമന്ത് സോറന് മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സര്‍ക്കാര്‍ രൂപികരിക്കുന്നതിനു വേണ്ടി ചെറുകക്ഷികളെ ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. നിലവില്‍ കോൺഗ്രസ്- ജെ.എം.എം- ആർ.ജെ.ഡി സഖ്യം 42 സീറ്റുകള്‍ക്ക് മുന്നിലാണ്.
സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത് പുറത്തു വന്ന എക്സിറ്റ് പോളുകള്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണ് ഉയര്‍ത്തിക്കാട്ടിയത്. ഇന്ന് രാവിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ മുന്നിലായിരുന്നു കോണ്‍ഗ്രസ്.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം തുടക്കത്തില്‍ 41 സീറ്റുകളില്‍ വരെ ലീഡ് ചെയ്തു. പിന്നീട് ബിജെപി 35 സീറ്റുകളില്‍ വരെ മുന്നേറി ഒപ്പമെത്തി. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.
Read more
നിലവിൽ ബി.ജെ.പിയാണ് ജാർഖണ്ഡ് ഭരിക്കുന്നത്. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ നിയമസഭ തെിരഞ്ഞെടുപ്പാണ് ജാർഖണ്ഡിലേത്.