ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് മുന്നേറ്റം: ഹേമന്ത് സോറന്‍ മുഖ്യമന്ത്രി ആകുമെന്ന് കോണ്‍ഗ്രസ്

ജാര്‍ണ്ഡില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്നു. ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സര്‍ക്കാര്‍ രൂപികരിക്കുന്നതിനു വേണ്ടി ചെറുകക്ഷികളെ ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. നിലവില്‍ കോൺഗ്രസ്- ജെ.എം.എം- ആർ.ജെ.ഡി സഖ്യം 42 സീറ്റുകള്‍ക്ക് മുന്നിലാണ്.

സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നത് പുറത്തു വന്ന എക്‌സിറ്റ്‌ പോളുകള്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണ് ഉയര്‍ത്തിക്കാട്ടിയത്. ഇന്ന് രാവിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ മുന്നിലായിരുന്നു കോണ്‍ഗ്രസ്.

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം തുടക്കത്തില്‍ 41 സീറ്റുകളില്‍ വരെ ലീഡ് ചെയ്തു. പിന്നീട് ബിജെപി 35 സീറ്റുകളില്‍ വരെ മുന്നേറി ഒപ്പമെത്തി. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.

നി​ല​വി​ൽ ബി.​​ജെ.​പി​യാ​ണ്​ ജാ​ർഖണ്ഡ് ഭ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തിൽ മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​മേ​റ്റ ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ നി​യ​മ​സ​ഭ തെിര​ഞ്ഞെ​ടു​പ്പാ​ണ്​ ജാ​ർ​ഖ​ണ്ഡി​ലേ​ത്.