ജാര്‍ഖണ്ഡില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി.ആകെയുള്ള 81 സീറ്റുകളില്‍ 17 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 32 വനിതകള്‍ ഉള്‍പ്പടെ 309 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 17 സീറ്റില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗ സംവരണമാണ്. എട്ട് ജില്ലകളിലായാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്.
Read more
അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നവംബര്‍ 30-നും രണ്ടാഘട്ടം ഡിസംബര്‍ ഏഴിനും കഴിഞ്ഞിരുന്നു.. നാലാംഘട്ടം ഡിസംബര്‍ 16-നാണ് നടക്കുക. അവസാനഘട്ടം ഡിസംബര്‍ 20-നും നടക്കും. ഡിസംബര്‍ 23-നാണ് വോട്ടെണ്ണല്‍.