കോവിഡ് വ്യാപനം ചെറുക്കാന്‍ മുന്നൊരുക്കവുമായി ജാര്‍ഖണ്ഡ്

കോവിഡ് വ്യാപനം നേരിടാന്‍ മോക്ക് ഡ്രില്ലുകള്‍ ഉറപ്പാക്കാന്‍ ജാര്‍ഖണ്ഡ് ആരോഗ്യ വകുപ്പ് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആവശ്യത്തിന് ഓക്സിജന്‍ കിടക്കകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ 24 ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുകളോടും ഡെപ്യൂട്ടി കമ്മിഷണര്‍മാരോടും അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ജനറേഷന്‍ പ്ലാന്റുകള്‍, വിവിധ തരം ഓക്സിജന്‍ സിലിണ്ടറുകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, ഫ്‌ലോമീറ്റര്‍ തുടങ്ങിയവ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും സജ്ജമാക്കണം എന്നും കത്തില്‍ ഉണ്ട്.

ജനുവരി 4 വരെ, സംസ്ഥാനത്ത് 7681 കേസുകള്‍ ആണ് ഉള്ളത്. 3704 കേസുകള്‍ കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. 0.54 ശതമാനം പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയായ 0.10 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണ്.

Read more

ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കുന്നതിന് രോഗികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പറും ഐഡി നമ്പറും നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്ന പോര്‍ട്ടല്‍ പുനരുജ്ജീവിപ്പിക്കും.അപേക്ഷ സമര്‍പ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്ക് ശേഷം മാത്രമേ ബന്ധപ്പെട്ട കോവിഡ് പോസിറ്റീവ് രോഗികളെ ഐസൊലേഷനില്‍ അനുവദിക്കൂ.