എന്തു സ്ഥലത്ത് വച്ച് ദേശീയഗാനം കേട്ടാലും താന്‍ തനിയെ എഴുന്നേല്‍ക്കുമെന്നു ബോളിവുഡ് താരം കജോള്‍. ഇന്ത്യയിലെ സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് കേള്‍പ്പിക്കുന്നതിനു നിര്‍ബന്ധമില്ലന്നെ സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കജോള്‍ ദേവ്ഗണ്‍.
ഇതു സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമല്ല. ഇതു തീയേറ്ററുകാര്‍ക്ക് തീരുമാനിക്കാം. ദേശീയ ഗാനം ആലപിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം തീയേറ്റര്‍ ഉടമകള്‍ക്കുണ്ട്.
Read more
ദേശീയ തലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ തീരുമാനമായിരുന്നു തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത്. “സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് “പദ്ധതിയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ടയായിരുന്നു കജോള്‍ ഇതു പറഞ്ഞത്. താരം സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് “പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ്.