തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന് നേരേ ആക്രമണം. വടക്കുകിഴക്കന്‍ ഡല്‍ഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അദേഹത്തിന് നേരെ ആക്രമണമുണ്ടായത്. രണ്ടുപേര്‍ കനയ്യയെ കയ്യേറ്റംചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

Read more

പ്രചാരണത്തിനിടെ മാല ധരിപ്പിക്കാനെന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നല്‍ സംഘപരിവാര്‍ ശക്തികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.