പൊതുസ്ഥലത്ത് വെച്ചുള്ള ജാതി അധിക്ഷേപത്തിനെ കേസ് എടുക്കാനാവൂ; കര്‍ണാടക ഹൈക്കോടതി

പൊതു സ്ഥലങ്ങളില്‍ വെച്ച് ജാതീയപരമായ അധിക്ഷേപം നടന്നാല്‍ മാത്രമേ പിന്നോക്ക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ വെച്ച് ജാതി അധിക്ഷേപം നടത്തിയെന്ന പരാതി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എം നാഗപ്രസന്നയാണ് വിധി പ്രസ്ഥാവിച്ചത്.

മോഹന്‍ എന്ന വ്യക്തിയാണ് റിതേഷ് പിയാസ് എന്നയാള്‍ക്കെതിരെ ജാതി അധിക്ഷേപം ആരോപിച്ച് പരാതി നല്‍കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിനുള്ളില്‍ ജോലി ചെയ്യവെയാണ് ജാതി അധിക്ഷേപം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഒരു പൊതുസ്ഥലത്ത് വെച്ചല്ല സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആരോപണം തള്ളി.

കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിക്കുന്ന മറ്റ് തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു. മാത്രമല്ല സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്നവര്‍ പരാതിക്കാരന്റെ സുഹൃത്തുക്കളുമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് അല്ലാത്ത ഒരിടത്തുവച്ച് നടത്തുന്ന ജാതി അധിക്ഷേപത്തില്‍, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു.

റിതേഷ് പയസിനെതിരെ ഐപിസി 323 പ്രകാരം ചുമത്തിയിരുന്ന കുറ്റവും നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. പരാതിക്കാരന്റെ കൈയിലും നെഞ്ചിലും ചെറിയ പാടുകള്‍ മാത്രമേ ഉള്ളൂവെന്നാണ് മെഡിക്കല്‍ രേഖകളില്‍ കാണുന്നത്. ചോര പൊടിഞ്ഞതായ സൂചന എവിടെയുമില്ല. ഈ വസ്തുതകള്‍ വച്ച് ഐപിസി പ്രകാരമുള്ള കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ