'നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങളിൽ സ്ഫോടനം നടത്തും'; ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദ സംഘടന, സിഖുകാർ അന്ന് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ്

എയർ ഇന്ത്യ വിമാനങ്ങളിൽ നവംബർ 19ന് സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദ സംഘടന. എയർ ഇന്ത്യയെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത് നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) സ്ഥാപകനായ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ്. നവംബർ 19 ന് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് സിഖുകാർക്ക് മുന്നറിയിപ്പ് നൽകിയതായും വീഡിയോയിൽ പറയുന്നു.

ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ഇതേ ദിവസമാണെന്ന് പന്നൂൻ എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂൻ അവകാശപ്പെട്ടു. പഞ്ചാബ് വിമോചിതമാകുമ്പോൾ ഐജിഐ വിമാനത്താവളത്തിന്റെ പേര് ഷാഹിദ് ബിയാന്ത് സിംഗ്, ഷാഹിദ് സത്വന്ത് സിംഗ് ഖാലിസ്ഥാൻ എയർപോർട്ട് എന്നായിരിക്കുമെന്നും ഗുർപത്വന്ത് പന്നൂൻ പറയുന്നു.

‘നവംബർ 19 ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തിൽ ഉപരോധങ്ങൾ ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും’ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഗുർപത്വന്ത് പന്നൂൻ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ