'പോരാട്ടം തുടരും', പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഖാര്‍ഗെ; ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമെന്ന് രാഹുല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ എല്ലാ പ്രവർത്തകർക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെയും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. പോരാട്ടം തുടരുമെന്നും ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.

രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓർമിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോൺഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അതേസമയം ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോർത്ത എല്ലാ പ്രവർത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്കും നന്ദി പറയുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ