ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ എല്ലാ പ്രവർത്തകർക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെയും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു. പോരാട്ടം തുടരുമെന്നും ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.
രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓർമിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോൺഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
അതേസമയം ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോർത്ത എല്ലാ പ്രവർത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്കും നന്ദി പറയുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
#WATCH | CPP chairperson Sonia Gandhi, Congress President Mallikarjun Kharge and party leader Rahul Gandhi address a press conference in Delhi pic.twitter.com/gXBInUcRLG
— ANI (@ANI) June 4, 2024
Read more