മോക്ഷത്തിനായി പുണ്യഭൂമിയില്‍ കൊലപാതകം; ശിഷ്യയുടെ ജീവനെടുത്തത് ആത്മീയ ഗുരു

തിരുവണ്ണാമലയില്‍ മധ്യവയസ്‌കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വയോധികന്‍ അറസ്റ്റില്‍. ശ്രീപെരുമ്പത്തൂരിന് സമീപം മലയമ്പാക്കം സ്വദേശി അലമേലു എന്ന 50കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലമേലുവിന്റെ അയല്‍വാസി കൂടിയായ സ്വാമി ദക്ഷനാണ് പിടിയിലായത്. തടാകത്തിന് സമീപത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്.

എന്നാല്‍ പിടിയിലായ ദക്ഷന്‍ പൊലീസിന് നല്‍കിയ മൊഴി വിചിത്രമായിരുന്നു. തനിക്കൊപ്പം തിരുവണ്ണാമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശിഷ്യകൂടിയായ അലമേലുവിന്റെ ആവശ്യപ്രകാരമാണ് താന്‍ അവരെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. മോക്ഷം ലഭിക്കാന്‍ പുണ്യഭൂമിയായ തിരുവണ്ണാമലയില്‍ വച്ച് കൊലപ്പെടുത്താന്‍ അലമേലു ആവശ്യപ്പെട്ടെന്നും ദക്ഷന്‍ പറഞ്ഞു.

ഭര്‍ത്താവ് മരിച്ച ശേഷം മക്കളോടൊപ്പം താമസിച്ചിരുന്ന അലമേലു മക്കള്‍ വിവാഹിതരായതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അലമേലു ദക്ഷനുമായി അടുക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പൂജകളിലും പ്രാര്‍ത്ഥനകളിലും അലമേലു പങ്കെടുത്തിരുന്നു. ഇരുവരും കഴിഞ്ഞ ദിവസമാണ് തിരുവണ്ണാമലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

പിന്നാലെ തടാകത്തിന് സമീപം അലമേലുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് ദക്ഷന്‍ രക്ഷപ്പെടുകയായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Latest Stories

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

WTC 2023-25: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ചിത്രം ഇങ്ങനെ

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ചരിത്ര സ്വർണ്ണത്തിനരികിൽ

മലിനീകരണ പ്രശ്‌നം, മെഴ്‌സിഡിസ് ബെന്‍സിന് നോട്ടീസ്; മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

വിജയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സിമ്രാനും! നടിയുടെ അഭ്യര്‍ത്ഥന തള്ളി ദളപതി? മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നടി

IND vs BAN: കന്നി ടെസ്റ്റ് വിജയത്തില്‍ തൃപ്തനോ?, ഗംഭീറിന്‍റെ പ്രതികരണം ഇങ്ങനെ

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്, പരസ്യ പ്രസ്താവനകളില്‍ നിന്ന് പിന്മാറണം; പിവി അന്‍വറിന് ശാസനയുമായി സിപിഎം

ആരോപണങ്ങള്‍ ശത്രുക്കള്‍ ആയുധമാക്കുന്നു; സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആക്രമിക്കുന്നു; തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കരുത്; അന്‍വറിനോട് അപേക്ഷിച്ച് സിപിഎം, അസാധാരണം

'ഉണ്ണീ വാവാവോ' പാടിയാലേ മകള്‍ ഉറങ്ങൂ, രണ്‍ബിറും മലയാളം പാട്ട് പഠിച്ചു: ആലിയ ഭട്ട്