വനിതാ ഡോക്ടറുടെ രോഷത്തില്‍ വിയര്‍ത്തു കണ്ണന്താനം; വിമാനം വൈകിപ്പിച്ചതിന് പൊതുജനമധ്യത്തില്‍ കേന്ദ്രമന്ത്രിക്ക് ശകാരവര്‍ഷം

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിമാനത്താവളത്തില്‍ ശകാരവര്‍ഷമെറിയുന്ന വനിതാ ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എയര്‍പോര്‍ട്ടില്‍ ആള്‍ക്കൂട്ടത്തിനിടയിലാണ് വിമാനം വൈകിപ്പെച്ചതിന് വനിതാ ഡോക്ടര്‍ കേന്ദ്ര മന്ത്രിയെ നിര്‍ത്തിപ്പൊരിച്ചത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കാന്‍ പാറ്റ്‌നയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഡോ്ക്ടറെ വിമാനം വൈകിപ്പിച്ചതാണ് മന്ത്രിക്കെതിരേ രോഷം പ്രകടിപ്പിക്കാന്‍ കാരണമായത്. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം.

മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കെ മന്ത്രിയോട് കയര്‍ക്കുന്ന ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി. മന്ത്രി വിമാനത്താവളത്തില്‍ നിന്നും വിമാനത്തിലെത്താന്‍ വൈകിയതോടെ വിമാനം വൈകിയതോടെ് ഡോക്ടര്‍ ക്ഷുഭിതയാവുകയായിരുന്നു. വിമാനത്തിനുള്ളില്‍ നിന്നും ഇറങ്ങി വന്നാണ് ഡോക്ടര്‍ കണ്ണന്താനത്തെ ചോദ്യം ചെയ്തത്. 2.45 നായിരുന്നു വിമാനം പുറപ്പെടോണ്ടിയിരുന്നത്.

വി.വി.ഐ.പി സംസ്‌കാരത്തിനെതിരെ ക്യാബിനറ്റില്‍ പ്രസംഗിച്ച നരേന്ദ്ര മോദിയെ കബളിപ്പിക്കുന്നതാണ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനമെന്ന് പറഞ്ഞ ഡോക്ടര്‍ തന്റെ വിമാനം ഇനി വൈകില്ലെന്ന് എഴുതിത്തരാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. ഈ വിമനം വൈകിയതിനാല്‍ ഡോക്ടറുടെ ഒരു കണക്റ്റിംഗ് വിമാനവും വൈകിയിരുന്നു. മറ്റൊരു വിമാനം വൈകിയതിനെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്ന് പറഞ്ഞ കണ്ണന്താനം വിമാനം ഇനിയും വൈകില്ലെന്ന് എഴുതിത്തരാമെന്നും ഡോക്ടറോട് പറഞ്ഞു. വി.ഐ.പിമാരുടെ വരവ് പ്രമാണിച്ച് 13ഓളം വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.