അമേഠിയിലും പതിവു പോലെ നുണ തട്ടിവിട്ട് മോദി, ആയുധ ഫാക്ടറിയില്‍ വര്‍ഷങ്ങളായി ഉത്പാദനം നടക്കുന്നുണ്ടെന്ന് രാഹുല്‍

പതിവു പോലെ അമേഠിയിലെത്തിയും മോദി, പെരുംനുണ പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 2007 ല്‍ ആയുധ ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും നാളിതു വരെയായി ഒന്നും നടക്കുന്നില്ലെന്നും ഇതാണ് കോണ്‍ഗ്രസിന്റെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തു വന്നത്.

“2010 ല്‍ ഞാനാണ് അമേഠിയില്‍ തോക്ക് നിര്‍മ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടതെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ ചെറിയ ആയുധങ്ങള്‍ ഉത്പാദിപ്പിച്ചു വരികയാണെന്നും ഇന്നലെ നിങ്ങള്‍ അവിടെയെത്തി പതിവു പോലെ പെരുംനുണ തട്ടിവിട്ടു”- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ചയാണ് അമേഠിയിലെത്തിയ പ്രധാനമന്ത്രി ഈ ആരോപണം ഉന്നയിച്ചത്.

രാജ്യത്തെ വിഭവങ്ങള്‍ കോണ്‍ഗ്രസ് നശിപ്പിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നു മോദി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെയും മുമ്പ് സോണിയ ഗാന്ധിയും മണ്ഡലമായ അമേഠി ഇപ്പോള്‍ കുടുംബപ്പേരിലല്ലെന്നും ഏ കെ 203 ന്റെ പേരിലാണ് അറിയപ്പെടുന്നും ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ച് മോദി പറഞ്ഞിരുന്നു.1967 മുതല്‍ രണ്ടെണ്ണമൊഴികെ എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് വിജയിക്കുന്നത്.

Latest Stories

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?