പതിവു പോലെ അമേഠിയിലെത്തിയും മോദി, പെരുംനുണ പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 2007 ല്‍ ആയുധ ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും നാളിതു വരെയായി ഒന്നും നടക്കുന്നില്ലെന്നും ഇതാണ് കോണ്‍ഗ്രസിന്റെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തു വന്നത്.
“2010 ല്‍ ഞാനാണ് അമേഠിയില്‍ തോക്ക് നിര്‍മ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടതെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവിടെ ചെറിയ ആയുധങ്ങള്‍ ഉത്പാദിപ്പിച്ചു വരികയാണെന്നും ഇന്നലെ നിങ്ങള്‍ അവിടെയെത്തി പതിവു പോലെ പെരുംനുണ തട്ടിവിട്ടു”- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ചയാണ് അമേഠിയിലെത്തിയ പ്രധാനമന്ത്രി ഈ ആരോപണം ഉന്നയിച്ചത്.
प्रधानमंत्री जी,
अमेठी की ऑर्डिनेंस फैक्ट्री का शिलान्यास 2010 में मैंने खुद किया था।
पिछले कई सालों से वहां छोटे हथियारों का उत्पादन चल रहा है।
कल आप अमेठी गए और अपनी आदत से मजबूर होकर आपने फिर झूठ बोला।
क्या आपको बिल्कुल भी शर्म नहीं आती?
— Rahul Gandhi (@RahulGandhi) March 4, 2019
Read more
രാജ്യത്തെ വിഭവങ്ങള്‍ കോണ്‍ഗ്രസ് നശിപ്പിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നു മോദി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെയും മുമ്പ് സോണിയ ഗാന്ധിയും മണ്ഡലമായ അമേഠി ഇപ്പോള്‍ കുടുംബപ്പേരിലല്ലെന്നും ഏ കെ 203 ന്റെ പേരിലാണ് അറിയപ്പെടുന്നും ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ച് മോദി പറഞ്ഞിരുന്നു.1967 മുതല്‍ രണ്ടെണ്ണമൊഴികെ എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് വിജയിക്കുന്നത്.