ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും​ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ മൃഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു.

ജയ്​പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന്​ രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ്​ പരിശോധനയ്ക്ക്​ അയച്ചിരുന്നത്​. ഇതിൽ മൂന്നു​ സിംഹവും മൂന്നു​ കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക്​ അയച്ചിരിക്കുകയാണ്​.

നേരത്തെ ഹൈദരാബാദ്​ മൃഗശാലയിലെ എട്ട്​ ഏഷ്യൻ സിംഹങ്ങൾക്ക് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. അതേസമയം, പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽനിന്ന്​ ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ഐ.വി.ആർ.ഐ ജോയിന്‍റ്​ ഡയറക്​ടർ കെ.പി. സിങ്​ പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക്​ പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്

പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1

ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ

ഡൽഹി കലാപം; ബിജെപി മന്ത്രി കപിൽ മിശ്ര കുറ്റക്കാരൻ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

എമ്പുരാനെ വീഴ്ത്തിയോ കാളി ? തമിഴ്നാട്ടിൽ ജയിച്ചത് ആര്..?