തിരഞ്ഞെടുപ്പിനൊരുങ്ങൂ, സംസ്ഥാന ഘടകങ്ങളോട് ആഹ്വാനം ചെയ്ത് മല്ലികാർജുൻ ഖാർഗെ, മാധ്യമങ്ങളിൽ വിവാദപ്രസ്താവന നടത്തരുതെന്നും നിർദേശം

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന ഘടകങ്ങളോട് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹൈദരാബാദിൽ നടക്കുന്ന കോൺ​ഗ്രസിന്റെ വിശാല പ്രവർത്തക സമിതിയിലാണ് ഖാർഗെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ ആഹ്വാനം ചെയ്തത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ രണ്ടാം ദിനമായ ഇന്ന് നടക്കുന്ന വിശാല പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പണിയെടുക്കണം. നിയമസഭാ തിരത്തെടുപ്പ് നടക്കുന്ന അ‍ഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണം, വ്യക്തി താൽപര്യങ്ങൾ മാറ്റിവച്ച് പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കണം, മാധ്യമങ്ങളിൽ വിവാദപ്രസ്താവന നടത്തരുതെന്നും ഖാർഗെ നിർദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവർത്തക സമിതിയുടെ ആദ്യദിനമായ ഇന്നലത്തെ ചർച്ചകൾ. കോൺഗ്രസ്‌ ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന തീരുമാനവും പ്രവർത്തക സമിതിയെടുത്തു. സംസ്ഥാനങ്ങളുടെ സാഹചര്യം ചർച്ച ചെയ്യുന്ന വിശാല പ്രവർത്തക സമിതിയിൽ തെലങ്കാന, മധ്യപദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങി ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ വിജയം നേടാനുള്ള തന്ത്രങ്ങളും സമിതി രൂപീകരിക്കും.

രാഹുൽ ഗാന്ധി അടുത്ത തവണയും വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു. 2019ൽ യുഡിഎഫിന് 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറ‍ഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേക ഫോർമുല തയ്യാറാക്കണമെന്നു രമേശ് ചെന്നിത്തല സമിതിയിൽ ആവശ്യപ്പെട്ടു. ജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ എ,ബി,സി രീതിയിൽ തരംതിരിച്ച് പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിൽ പറ‍ഞ്ഞു.

Latest Stories

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു