തമിഴ്‌നാട്ടില്‍ ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സാമൂഹിക മാധ്യമങ്ങളില്‍ ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാന്‍ (24) ആണ് അറസ്റ്റിലായത്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന്റെ പേരിലാണ് ഫൈസാനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 11നാണ് ഫൈസാന്‍ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും അതിന്റെ സ്വാദിനെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

Read more

തുടര്‍ന്ന് നാലംഗ സംഘം ഫൈസാനെ വീട്ടിലെത്തി തര്‍ക്കിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മറ്റ് നാല് പേരെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ ഫൈസാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഫൈസാനെ പോലീസ് അറസ്റ്റ് ചെയ്തത്.