ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടർന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ആരംഭിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജംഷഡ്‌പൂർ ലോക്കൽ പോലീസിൻ്റെ സഹായത്തോടെ അന്വേഷണം പൂർത്തിയാക്കിയത്.
ഒക്ടോബർ 18നാണ് ഇയാൾ ഭീഷണി സന്ദേശം മുംബൈ ട്രാഫിക്ക് കൺട്രോൾ റൂമിലേക്ക് അയച്ചത്. ‘ഇത് നിസ്സാരമായി കാണരുത്.. സൽമാൻ ഖാൻ ജീവിച്ചിരിക്കാനും ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ 5 കോടി രൂപ നൽകണം. പണം നൽകിയില്ലെങ്കിൽ ബാബാ സിദ്ദിഖിയേക്കാൾ മോശം അവസ്ഥയാകും സൽമാൻ ഖാന് നേരിടേണ്ടി വരിക’- ഇതായിരുന്നു സന്ദേശം.
Read more
കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം.ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് പിന്നീട് ഒക്ടോബർ 21ന് ഇയാൾ വീണ്ടും സന്ദേശം അയച്ചു. താൻ അബദ്ധത്തിൽ ഭീഷണി സന്ദേശം അയച്ചതാണെന്ന് ആയിരുന്നു വിശദീകരണം.