എഎപി എംഎല്‍എമാരെ പുറത്താക്കിയ നടപടി, കേന്ദ്ര സര്‍ക്കാരിന്റെത് കടുത്ത അനീതി : സിസോദിയ

ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതിനു തൊട്ടു പിന്നാലെ തുറന്ന കത്തുമായി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മനീഷ് സിസോദിയ രംഗത്ത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കുള്ള കത്തില്‍ ദുഖകരമായ സംഭവമാണ് നടന്നിരിക്കുന്നത്, പക്ഷേ തനിക്ക് ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ആം ആദ്മിയുടെ എം.എല്‍.എ.മാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേരിട്ടത് കടുത്ത അനീതിയാണെന്ന് സിസോദിയ പറഞ്ഞു. ഇതേ സമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

20 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ആം ആദ്മി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.