കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്കെത്തിച്ചു. അദ്ദേഹത്തിന്റെ് ചികിത്സയും ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
ഡോക്ടര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് തരിഗാമിയെ ഡല്‍ഹിയിലേക്ക് എത്തിച്ചത്. ജമ്മു കശ്മീര്‍ പുനസംഘടനക്ക് ശേഷം വീട്ടുതടങ്കലില്‍ ആയിരുന്ന തരിഗാമിയെ അടിയന്തരമായി ഡല്‍ഹിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് അടിയന്തരമായി വൈദ്യസഹായം ആവശ്യമാണെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ കശ്മീരില്‍ തരിഗാമിയെ സന്ദര്‍ശിച്ച യെച്ചൂരി തരിഗാമിയുടെ ആരോഗ്യസ്ഥിതിയെ പറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.
Read more
തരിഗാമിയുടെ ചികിത്സ ഉള്‍പ്പെടെ തടസ്സപ്പെട്ടിരിക്കുന്നു, തടങ്കലിലാക്കാന്‍ ഉത്തരവില്ലാതെ തന്നെ ജമ്മു കശ്മീര്‍ അധികൃതര്‍ തരിഗാമിയെ തടങ്കലില്‍ വെച്ചിരിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്.