ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ ദേശവിരുദ്ധം, നിയന്ത്രണം ആവശ്യമെന്ന് മോഹൻ ഭാഗവത്

ഒടിടി പ്ലാറ്റ് ഫോമുകൾ, മയക്കുമരുന്ന് വ്യാപാരം, ബിറ്റ് കൊയിൻ എന്നിവയ്‌ക്കെതിരെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇവയെല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും ഇത്തരം എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ബിറ്റ് കൊയിൻ പോലുള്ള രഹസ്യ കറൻസി സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു ദസറ പരിപാടിയിൽ സംസാരിക്കവെ മോഹൻ ഭാഗവത് പറഞ്ഞു. ഇത്തരം നിക്ഷിപ്ത ആഗോള താത്പര്യങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ തടയുകയാണെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു.

“ഒടിടി പ്ലാറ്റ് ഫോമുകളിൽ കാണിക്കുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. എല്ലാത്തരം ചിത്രങ്ങളും കാണിക്കുന്നു, പക്ഷേ അത് എങ്ങനെ നിയന്ത്രിക്കാം? കൊറോണ വൈറസിന് ശേഷം ഇപ്പോൾ കുട്ടികൾക്ക് പോലും മൊബൈൽ ഫോണുകൾ ഉണ്ട്. കുട്ടികൾ ഇപ്പോൾ അവയ്ക്ക് അടിമയാണ്, അതിൽ അവർ എന്താണ് കാണുന്നതെന്ന് ആർക്കറിയാം,” മോഹൻ ഭാഗവത് പറഞ്ഞു.

“എല്ലാത്തരം മയക്കുമരുന്നുകളും രാജ്യത്ത് വരുന്നു. ആളുകൾ ലഹരിമരുന്നിന് അടിമയാകുന്നു. ഇത് എങ്ങനെ നിർത്താം? എനിക്കറിയില്ല. ആളുകൾ ഭയപ്പെടുന്നു. കൂടാതെ ഈ ബിസിനസുകളിൽ നിന്നുള്ള പണമെല്ലാം, അത് എവിടെ പോകുമെന്ന് എല്ലാവർക്കും അറിയാം. അത്തരം ബിസിനസുകളിൽ നിന്നുള്ള പണം ചില വിദേശ രാജ്യങ്ങൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു,” മോഹൻ ഭാഗവത് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്