മകളെക്കാന് നന്നായി പഠിക്കുന്ന സഹപാഠിയെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരി കാരയ്ക്കല്‍ പുതുച്ചേരി കാരയ്ക്കല്‍ സ്വകാര്യ സ്കൂളിലെ ബാലമണികണ്ഠനാണ് മരിച്ചത്. സഹപാഠിയുടെ അമ്മ വിക്ടോറിയ പൊലീസ് കസ്റ്റഡിയിലായി.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലെ പരിപാടിയുടെ റിഹേഴ്സലില്‍ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് ബാലമണികണ്ഠന് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ ബാലമണികണ്ഠന് ഛര്‍ദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തു. പിന്നീട് രക്ഷിതാക്കള്‍ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി കുടിച്ച ശീതളപാനീയത്തില്‍ വിഷം കലര്‍ന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
Read more
തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തി അന്വേഷണം നടത്തി. ഒരു കുട്ടിയുടെ അമ്മ ശീതളപാനീയം നല്‍കിയത് കണ്ടുവെന്ന സ്കൂള്‍ വാച്ച്മാന്റെ വെളിപ്പെടുത്തലാണ് സംഭവം പുറത്തെത്തിച്ചത്. ഇതേതുടര്‍ന്ന് ബാലമണികണ്ഠന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.