മുംതാസ് അലിയുടെ മൃതദേഹം ഫാല്‍ഗുനി നദിയില്‍ കണ്ടെത്തി; തിരച്ചിലിനിറങ്ങിയതില്‍ ഈശ്വര്‍ മാല്‍പെയുടെ സംഘവും

കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് കാണാതായ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുളൂര്‍ പാലത്തിന് മുകളില്‍ നിന്ന് മുംതാസ് അലിയുടെ കാര്‍ കണ്ടെത്തിയിരുന്നു.

പുലര്‍ച്ചെ 5 മണിയോടെ ആയിരുന്നു കാര്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 3ന് വീട്ടില്‍ നിന്നിറങ്ങിയ മുംതാസ് അലി നഗരത്തില്‍ പലയിടങ്ങളിലും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസ് അലിയുടെ വാഹനം കണ്ടെത്തുകയായിരുന്നു. മുംതാസ് അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പാലത്തിനടുത്ത് കണ്ടെത്തിയിരുന്നു.

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയ ഈശ്വര്‍ മാല്‍പെയുടെ സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അലി ആത്മഹത്യ ചെയ്തത് ആകാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

ജനതാദള്‍ സെക്കുലര്‍ എംഎല്‍എയായ ബിഎം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനാണ് മുംതാസ് അലി. താന്‍ മടങ്ങി വരില്ലെന്ന് കുടുംബ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അലി പുലര്‍ച്ചെ അയച്ച സന്ദേശവും സംഭവം ആത്മഹത്യ ആകാമെന്ന നിഗമനത്തിന് ബലം നല്‍കുന്നതായി പൊലീസ് അറിയിച്ചു.

Latest Stories

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

IND VS AUS: ഇപ്പോൾ അവനെ എല്ലാവരും ട്രോളും, പക്ഷെ അന്ന് അയാൾ നേടിയത് പോലെ ഒരു സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല; സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ