പട്ടിക വിഭാഗക്കാരിലും മുസ്ലിം സമുദായത്തിനിടയിലും പ്രധാനമന്ത്രി പദത്തിലേക്കുള്ള രാഹുലിന്റെ ജനപ്രീതി വര്‍ദ്ധിച്ചെന്ന് സര്‍വ്വെ

പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണ ഏറുന്നതായി സര്‍വ്വെ. ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് രാഹുല്‍ നരേന്ദ്രമോദിയെ മറികടന്ന് മുന്നിലെത്തിയതായി പറയുന്നത്.
രാജ്യത്തെ പട്ടികജാതിക്കാര്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലുമാണ് രാഹുലിന് പ്രിയമേറുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പട്ടിക വിഭാഗങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മോദിക്കനുകൂലമായി നിന്നിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത പട്ടികജാതിക്കാര്‍ക്കിടയില്‍ 44 ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്നാണ് അഭിപ്രായപ്പെട്ടത്. 41 ശതമാന പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്.

റഫാല്‍ ഇടപാട് അഴിമതിയായി ജനങ്ങളിലേക്ക്് എത്തിയ ജനുവരിക്കു ശേഷമാണ് പട്ടികജാതിക്കാര്‍ക്കിടയില്‍ രാഹുലിന്റെ ജനപ്രീതിയില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയുണ്ടായത് . ഇതേ കാലയളവില്‍ മോദിയുടെ പിന്തുണ ആറു ശമതാനം ഇടിഞ്ഞതായും സര്‍വേ പറയുന്നു.

രാജ്യത്തെ മുസ്ലിം സമുദായത്തിലെ 61 ശതമാനവും രാഹുലിനെയാണ് പ്രധാനമന്ത്രിപദത്തിലേക്കു പിന്തുണച്ചത്. ജനുവരിയില്‍ ഇത് 57 ശതമാനമായിരുന്നു. പതിനെട്ടു ശതമാനമാണ് മോദിക്കു മുസ്ലിംകള്‍ക്കിടയിലെ പിന്തുണ. ജനുവരിയില്‍ ഇത് 17 ശതമാനമായിരുന്നു

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്