കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുന്നു; ധീരജ് സാഹുവിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി ഐടി സെല്‍

കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതി കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ കള്ളപ്പണത്തെ കുറിച്ചുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി ഐടി സെല്‍. നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളപ്പണം വ്യാപകമാകുന്നുവെന്ന് ആരോപിച്ച് ധീരജ് സാഹു 2022ല്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷവും ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുന്നു. എനിക്ക് മനസിലാകുന്നില്ല എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം ആളുകള്‍ ശേഖരിക്കുന്നത്. രാജ്യത്ത് നിന്ന് അഴിമതി വേരോടെ നീക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണെന്നായിരുന്നു ധീരജ് സാഹുവിന്റെ പോസ്റ്റ്.

അഴിമതിയുടെ കട എന്ന ഹാഷ്ടാഗോടെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 351 കോടി രൂപയാണ്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 നോട്ടെണ്ണല്‍ മെഷീനുകളും ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണി തീര്‍ത്തത്.

സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തത്. 176 ബാഗുകളിലായി പിടിച്ചെടുത്ത പണത്തില്‍ 140 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നും ബാക്കി 36 എണ്ണം ഉടന്‍ എണ്ണി തിട്ടപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി