കണക്കില്‍പ്പെടാത്ത കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതി കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ കള്ളപ്പണത്തെ കുറിച്ചുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബിജെപി ഐടി സെല്‍. നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളപ്പണം വ്യാപകമാകുന്നുവെന്ന് ആരോപിച്ച് ധീരജ് സാഹു 2022ല്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷവും ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുന്നു. എനിക്ക് മനസിലാകുന്നില്ല എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം ആളുകള്‍ ശേഖരിക്കുന്നത്. രാജ്യത്ത് നിന്ന് അഴിമതി വേരോടെ നീക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണെന്നായിരുന്നു ധീരജ് സാഹുവിന്റെ പോസ്റ്റ്.
Dhiraj Prasad Sahu has a dark sense of humour. 😂#CorruptionKiDukan pic.twitter.com/2esDCyip1O
— Amit Malviya (@amitmalviya) December 10, 2023
അഴിമതിയുടെ കട എന്ന ഹാഷ്ടാഗോടെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 351 കോടി രൂപയാണ്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 നോട്ടെണ്ണല്‍ മെഷീനുകളും ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണി തീര്‍ത്തത്.
Read more
സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തത്. 176 ബാഗുകളിലായി പിടിച്ചെടുത്ത പണത്തില്‍ 140 എണ്ണം എണ്ണി തിട്ടപ്പെടുത്തിയെന്നും ബാക്കി 36 എണ്ണം ഉടന്‍ എണ്ണി തിട്ടപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.