രാജ്യത്തെ സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പ് ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ഇനിമുതൽ ദേശീയഗാനം കേൾപ്പിക്കണോ എന്ന് തീയേറ്റർ ഉടമകൾക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
ദേശീയഗാനം നിർബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് തിരുത്തിയാണ് കോടതിയുടെ പുതിയ ഉത്തരവ്. സിനിമ തുടങ്ങുംമുൻപു തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവു തൽക്കാലം മരവിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Read more
ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ വ്യക്‌തമാക്കിയിരുന്നു. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.