നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി പ്രതികള്‍ക്ക് സമയം അനുവദിച്ചു. നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം അനുവദിച്ചത്. വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഹര്‍ജികളിലാണ് സമയം നല്‍കിയത്.
ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു കുറ്റവാളി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയാണ്. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിര്‍ഭയ കേസില്‍, പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്
പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ കേസ് ഇന്നത്തേക്കാക്കിയിരുന്നു. പവന്‍ ഗുപ്തയ്ക്ക് അമിക്കസ്ക്യുറി ആയി മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശിനെ സുപ്രീം കോടതി നിയമിച്ചു. ഡല്‍ഹി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് ഇന്നലെ നല്‍കിയിരുന്നു.
Read more
നിര്‍ഭയയോട് കാണിക്കുന്ന വഞ്ചനയാണ് ശിക്ഷാവിധി നീട്ടി ക്കൊണ്ടുപോകലെന്ന് ആരോപിച്ച് കോടതി മുറിക്കുള്ളില്‍ നിര്‍ഭയയുടെ അമ്മ പൊട്ടിക്കരഞ്ഞിരുന്നു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശര്‍മ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.