കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് എന്റെ ജീവിതലക്ഷ്യമാണ്. അതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും അദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കണ്ട് മോദി ഭയപ്പെടുകയാണ്. രാജ്യസ്‌നേഹികളെന്ന് അവകാശപ്പെടുന്നവര്‍ ജാതി സെന്‍സസിനെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒ.ബി.സിയാകുമെന്നും രാഹുല്‍ ചോദിച്ചു.
Read more
മോദി സര്‍ക്കാര്‍ കോടിക്കണക്കിന് പണം ഏതാനും ചില ശതകോടീശ്വരന്മാര്‍ക്കായി നല്‍കി. വരുമാനത്തിലും സമ്പത്തിലും ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.