ഡൽഹി വിദ്വേഷ പ്രസംഗം; നിലവിൽ കേസെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രം; സമ്മതിച്ച് ഹൈക്കോടതി

ഡൽഹിയിൽ അക്രമത്തിന് പ്രേരിപ്പിച്ച വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നടപടികളെ കുറിച്ച് സത്യവാങ്മൂലം നൽകാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് ഒരു മാസത്തെ സമയം നൽകി. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ പരിശോധിച്ച് മറുപടി സമർപ്പിക്കാൻ ഹൈക്കോടതി ഡൽഹി പൊലീസിനും നാല് ആഴ്ച സമയം നൽകി. ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ ആവശ്യപ്പെടുന്ന അപേക്ഷകർക്ക് ഇതിനു ശേഷം മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം ലഭിക്കും. അടുത്ത വാദം ഏപ്രിൽ 13- നാണ്.

കേസിൽ ഹൈക്കോടതി ഇന്ന് വാദം പുനരാരംഭിച്ചപ്പോൾ, ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌റ, വിദ്വേഷ പ്രസംഗങ്ങൾ തിരഞ്ഞെടുക്കാൻ ഹർജിക്കാർക്ക് കഴിയില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ എഫ്‌ഐആർ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു.

“ഹർജിക്കാർ മൂന്ന് വിദ്വേഷ പ്രസംഗങ്ങൾ തിരഞ്ഞെടുത്തു. ഒരു ഹർജിയിൽ, ഹർജിക്കാരന് പ്രസംഗങ്ങൾ തിരഞ്ഞെടുക്കാനാവില്ലെന്ന് ഞാൻ ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് ലഭിച്ച മൂന്നെണ്ണം ഒഴികെയുള്ള ധാരാളം പ്രസംഗങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടി. പ്രസംഗങ്ങളിൽ നമ്മൾക്ക് തിരഞ്ഞെടുപ്പ് നടത്താനാവില്ല,” സോളിസിറ്റർ ജനറൽ കോടതിയോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ കഴിയില്ലെന്നും ഉചിതമായ സമയത്ത് പൊലീസ് നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി കലാപത്തിന് പ്രേരകമായ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, അഭയ് വർമ്മ, പർവേഷ് വർമ്മ എന്നീ നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ തുറന്ന കോടതിയിൽ പ്ലേ ചെയ്തതിനെ തുടർന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹര്‍ജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധറിനു രാത്രിയോടെ സ്ഥലംമാറ്റ ഉത്തരവ് വന്നിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇതിന് മുമ്പ് കേസ് തന്നെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുടെ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

Latest Stories

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു