ദാരിദ്ര്യമില്ലെങ്കിൽ ആരും ഭിക്ഷ യാചിക്കില്ല; ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് സുപ്രീംകോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു.

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നത് മറ്റ് വഴികൾ ഇല്ലാത്തവരാണെന്ന് കോടതി നിരീക്ഷിച്ചു. ദാരിദ്ര്യം രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ ആരും ഭിക്ഷ യാചിക്കില്ലായിരുന്നെന്നും ജസ്‌റ്റ്സ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് എം.ആ‌ർ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനത്തിന് പൊതുസ്ഥലങ്ങളിലെയും ട്രാഫിക്‌ സിഗ്‌നലുകളിലെയും ഭിക്ഷാടനം കാരണമാകുന്നെന്നും അത് നിരോധിക്കണമെന്നുമുള‌ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍​ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക പ്രശ്‌നമാണ്. ഭിക്ഷാടനത്തിന് അവരെ അനുവദിക്കില്ലെന്ന് ഞങ്ങൾക്ക് പറയാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അതേസമയം ഭിക്ഷാടനം നടത്തുന്നവരെ വാക്‌സിനേഷൻ നടത്തി പുനരധിവസിപ്പിക്കണം എന്ന ഹർജിയിലെ വാക്‌സിനേഷൻ എന്ന ആവശ്യം പരിഗണിച്ച കോടതി ഇത് സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ സർക്കാരിനോട് നിർദ്ദേശവും നൽകി. യാചകരുടെ മക്കൾക്ക് വിദ്യാഭ്യാസവും അവർക്ക് തൊഴിലും നൽകി പുനരധിവസിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Latest Stories

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ