പാകിസ്ഥാൻ സൈന്യം പരിശീലനം നൽകിയ കൗമാരക്കാരനായ തീവ്രവാദി പിടിയിൽ

പാകിസ്ഥാൻ സൈന്യം പരിശീലനം നൽകിയ കൗമാരക്കാരനായ തീവ്രവാദി പിടിയിൽലഷ്കർ ഇ തൊയ്ബയും പാകിസ്ഥാൻ സൈന്യവും പരിശീലനം നൽകി എന്ന് പറയപ്പെടുന്ന പാക് ഭീകരൻ അലി ബാബർ പത്രയുടെ വീഡിയോ, സൈന്യം ഇന്ന് പുറത്തുവിട്ടു. ജമ്മു കശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനെതിരെ തിങ്കളാഴ്ച സൈന്യം നടത്തിയ ഓപ്പറേഷനിലാണ് 19 കാരൻ കീഴടങ്ങിയത്.

ഉറി മേഖലയിൽ ഒരു സൈനിക ക്യാമ്പിൽ അലി ബാബർ മാധ്യമങ്ങളോട് സംവദിക്കുന്നത് വീഡിയോയിൽ കാണാം. ബാരാമുള്ള ജില്ലയിലെ പട്ടാനിലേക്ക് കടക്കാനും ആയുധങ്ങൾ കൊണ്ടുപോകാനും തന്റെ കൈകാര്യക്കാർ തനിക്ക് 20,000 രൂപ നൽകിയതായി അലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആയുധം വിതരണം ചെയ്തതിന് ശേഷം 30,000 രൂപ കൂടി രണ്ടാം ഗഡുവായി വാഗ്ദാനം ചെയ്തിരുന്നതായി അലി അവകാശപ്പെട്ടു. മുസാഫറാബാദിലെ ഒരു ലഷ്‌കർ ക്യാമ്പിലാണ് താൻ പരിശീലനം നേടിയതെന്നും സെപ്റ്റംബർ 18 ന് ആറംഗ ഭീകരസംഘവുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായും അലി പറയുന്നു.

സമീപ വർഷങ്ങളിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഒരു പാകിസ്ഥാൻ ഭീകരനെ സൈന്യം പിടികൂടിയ അപൂർവ ഓപ്പറേഷനാണിത്. 2016 ൽ 19 സൈനികർ കൊല്ലപ്പെട്ട ഉറിയിലെ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ, ഭീകരർ കടന്ന അതേ പ്രദേശത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തടഞ്ഞത്.  ദിവസങ്ങൾക്ക് ശേഷം, പാകിസ്ഥാനിലെ ഭീകര സങ്കേതങ്ങൾ നശിപ്പിക്കാൻ ഇന്ത്യ അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു .

Read more

എന്നാൽ തീവ്രവാദ സങ്കേതങ്ങൾ വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ടെന്നും സമീപകാല നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കശ്മീരിൽ വലിയ രീതിയിൽ ഉള്ള ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടതാണെന്നും സൈന്യം പറഞ്ഞു.