ഇനി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്; വനിതാ സംവരണ ബില്‍ ഉൾപ്പെടെ എട്ട് ബില്ലുകള്‍ അവതരിപ്പിക്കും

പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ. രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും.

എംപിമാരും പ്രധാനമന്ത്രിയെ അനുഗമിക്കുമെന്നാണ് വിവരം. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും.

Read more

വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്. അതേ സമയം വനിത സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ബിൽ നാളെ കഴിഞ്ഞ് ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചതായി വിവരം പുറത്ത് വന്നത്.