സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്നും അതിന് ശ്രമിക്കുന്നവര്‍ ബാലാജി ഭഗവാന്റെ പാദങ്ങളില്‍ നിന്നും അവര്‍ തുടച്ചുനീക്കപ്പെടുമെന്നുമുള്ള ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കാത്തിരുന്ന് കാണാമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.

സനാതന ധര്‍മ്മത്തെ കുറിച്ച് അഭിപ്രായം പറയരുതെന്ന പവന്‍ കല്യാണിന്റെ പരാമര്‍ശത്തോടായിരുന്നു ഉദയനിധിയുടെ മറുപടി. സനാതന ധര്‍മ്മം ഒരു വൈറസാണെന്നും അത് നശിപ്പിക്കപ്പെടുമെന്ന് ആരും പറയരുതെന്നും പവന്‍ പറഞ്ഞു. ഇത് ആര് പറഞ്ഞാലും സനാതന ധര്‍മ്മത്തെ ഒന്നും ചെയ്യാനാവില്ലെന്നും പവന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ സനാതന ധര്‍മ്മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ല പൂര്‍ണമായും തുടച്ചുനീക്കം ചെയ്യേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. സനാതന ധര്‍മ്മത്തെ ഡെങ്കി, മലേറിയ, കൊറോണ, തുടങ്ങിയ പകര്‍ച്ച വ്യാധികളോടായിരുന്നു ഉദയനിധി താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിയ്ക്ക് എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍