പെഗാസസ് ഫോൺ ചോർച്ച: സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോൺ നമ്പറും പട്ടികയിൽ

പെഗാസസ് ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും ഉൾപ്പെടുമെന്ന് റിപ്പോർട്ട്. ‌‌

2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ വരെ ജസ്റ്റിസ് അരുൺ മിശ്രയുടെ പേരിലുണ്ടായിരുന്ന നമ്പറും പട്ടികയിൽ ഉണ്ടെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു.

നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണ് ജസ്റ്റിസ് അരുൺ മിശ്ര. സുപ്രീംകോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. മലയാളി അഭിഭാഷകൻ ആൾജോയുടെ ഫോണും പെഗസസ് പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്

പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തൽ പുറത്തെത്തിയിരിക്കുന്നത്.

Read more

അതേസമയം, പെഗാസസ് വിവാദം ഉയർത്തി രാജ്യസഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച ആറ് ടിഎംസി എംപിമാർക്കെതിരെ നടപടി. സർക്കാരിൻറെ ധാർഷ്ട്യമാണ് പാർലമെൻറ് സ്തംഭനത്തിന് കാരണമെന്ന് പ്രതിപക്ഷനേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.