"ഗാന്ധി രാജ്യം നശിപ്പിച്ചു, നാഥുറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യങ്ങൾ": വിവാദ പരാമർശം നടത്തിയ ഹിന്ദു മതനേതാവിന് എതിരെ കേസ്

ഛത്തീസ്ഗഡിലെ റായ്പൂരിൽ ഇന്നലെ നടന്ന ‘ധരം സൻസദ്’ (മത പാർലമെന്റിൽ) മഹാത്മാഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തതിന് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഹിന്ദു മതനേതാവിനെതിരെ പൊലീസ് കേസെടുത്തു.

മതനേതാവ് സന്ത് കാളീചരൺ മഹാരാജിനെതിരെ മുൻ മേയർ പ്രമോദ് ദുബെ പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനാണ് കേസെടുത്തത്. വിവാദ പ്രസംഗത്തെ തുടർന്ന് പരിപാടിയുടെ മുഖ്യ രക്ഷാധികാരി മഹന്ത് രാംസുന്ദർ ദാസ് ദേഷ്യത്തോടെ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി.

ഭരണകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് മോഹൻ മാർക്കവും സന്ത് കാളീചരൺ മഹാരാജിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന് കാളീചരൺ മഹാരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. “മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു… അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യങ്ങൾ” എന്നും കാളീചരൺ പ്രഖ്യാപിച്ചു.

ഹിന്ദുമതത്തെ “സംരക്ഷിക്കാൻ” ഒരു “കരുത്തുള്ള ഹിന്ദു നേതാവിനെ” തിരഞ്ഞെടുക്കണമെന്ന് കാളീചരൺ മഹാരാജ് ആവശ്യപ്പെട്ടു. അതേസമയം പ്രസംഗം കേട്ട് രോഷാകുലനായ ഛത്തീസ്ഗഡിലെ ദുധാധാരി ക്ഷേത്രത്തിൽ നിന്നുള്ള മഹന്ത് രാംസുന്ദർ ദാസ്, മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ ചെലവിൽ അത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചു.

“മഹാത്മാഗാന്ധിയെ ഈ വേദിയിൽ അധിക്ഷേപിച്ചു, ഞാൻ അതിനെ എതിർക്കുന്നു. ഇത് സനാതന ധർമ്മമല്ല, ‘മതങ്ങളുടെ പാർലമെന്റ്’ പോലുള്ള ഒരു വേദിയിൽ ഇത്തരമൊരു കാര്യം സംഭവിക്കരുത്. എനിക്ക് സംഘാടകരോട് ചോദിക്കാനുള്ളത് എന്തുകൊണ്ട് നിങ്ങൾ ഇതിനെതിരെ ഒരു എതിർപ്പ് ഉന്നയിച്ചില്ല എന്നാണ്,” അദ്ദേഹം ചോദിച്ചു.

“ഈ രാജ്യത്ത് 30 കോടി മുസ്ലിങ്ങൾ താമസിക്കുന്നു 15 കോടിയോളം ക്രിസ്ത്യാനികൾ താമസിക്കുന്നു ഒരാൾ ഇതുപോലെ പ്രസംഗം നടത്തിയാൽ ഉടനെ ഇന്ത്യ ‘ഹിന്ദു രാഷ്ട്രം’ ആകുമോ? ഞാൻ ഈ പരിപാടിയുടെ ഭാഗമല്ല” സ്റ്റേജിൽ നിന്ന് ഇറങ്ങി കൊണ്ട് മഹന്ത് ദാസ് പറഞ്ഞു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം പരിപാടി ഒഴിവാക്കി.

ഡൽഹിയിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും അടുത്തിടെ നടന്ന രണ്ട് കോൺക്ലേവുകളിൽ “വംശീയ ഉന്മൂലനത്തിന്” ആഹ്വാനം ചെയ്ത മറ്റ് ഹിന്ദു മതനേതാക്കളിൽ നിന്നുള്ള വിവാദ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് കാളീചരൺ മഹാരാജിന്റെ വിദ്വേഷ പ്രസംഗം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം