രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടരുത്; കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും, വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമനിയമസഭാ തിരഞ്ഞെടുപ്പുകളും സംബന്ധിച്ച് വിശദമായ പദ്ധതി രേഖ കഴിഞ്ഞ ദിവസം അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചു.

പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാര്‍ട്ടി പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിര്‍ദ്ദേശം. ഇതിന് പുറമെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷണ്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമോ എന്ന് കാര്യം വ്യക്തമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും കോണ്‍ഗ്രസും പ്രശാന്ത് കിഷോറും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.എന്നാല്‍ ഫലമുണ്ടായില്ല.

Read more

ഗുജറാത്തില്‍ നരേഷ് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിര്‍ത്താനുള്ള ആലോചനകള്‍ കോണ്‍ഗ്രസില്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ടിയിലേക്ക് എത്തണമെങ്കില്‍ പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.